സ്കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തതിനു പിതാവ് ഉൾപ്പെടെ 28 പേർക്കെതിരെ പോലീസ് കേസെടുത്തു
സ്കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തതിനു പിതാവ് ഉൾപ്പെടെ 28 പേർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനാണ് 28 പേർക്കെതിരെ…
സ്കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തതിനു പിതാവ് ഉൾപ്പെടെ 28 പേർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനാണ് 28 പേർക്കെതിരെ…
സ്കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തതിനു പിതാവ് ഉൾപ്പെടെ 28 പേർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനാണ് 28 പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പെൺക്കുട്ടിയുടെ പിതാവും, സമാജ്‌വാദി പാർട്ടി (എസ്പി) ജില്ലാ പ്രസിഡന്റ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ജില്ലാ പ്രസിഡന്റ് എന്നിവര് പ്രതികളിൽപ്പെടുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു. പിതാവ് മറ്റുള്ളവരെ ബിസിനസ് ആവശ്യങ്ങൾക്കായി വിളിക്കാറുണ്ടെന്നും കുട്ടി ആരോപിച്ചു. ഇത്തരത്തിൽ വരുന്ന ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. സമാജ്‌വാദി പാർട്ടി ജില്ലാ പ്രസിഡന്റ് തിലക് യാദവ്, അയാളുടെ മൂന്ന് സഹോദരങ്ങൾ, ബിഎസ്പി ജില്ലാ പ്രസിഡന്റ് ദീപക് അഹിർവാർ, മറ്റൊരു ബിഎസ്പി നേതാവ് നീരജ് തിവാരി, കൂടാതെ ചില കുടുംബാംഗങ്ങൾ എന്നിവരും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരെങ്കിലും വെളിപ്പെടുത്തിയാൽ അമ്മയെ കൊല്ലുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയതായും പെൺക്കുട്ടി പറയുന്നു.