ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു, യാത്രക്കാരെ ആക്രമിച്ചു
ടോക്യോ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ കത്തിയാക്രമണം നടത്തുകയായിരുന്നു.കെയോ എക്സ്പ്രസ് ലൈനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദ്രാവകം ഒഴിച്ചാണ് പ്രതി ട്രെയിനിന് തീയിട്ടതെന്ന് ദൃക്സാക്ഷികൾ സൂചിപ്പിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് ഭാഗികമായി നിർത്തിവെച്ചു. ആക്രമണത്തിൽ പരിക്കേറ്റ 65കാരന്‍റെ നില ഗുരുതരമാണ്.
ട്രെയിനിൽ നിന്ന് ആളുകൾ ഭയന്ന് നിലവിളിച്ചോടുന്നതിന്‍റെയും തീ ഉയരുന്നതിന്‍റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കൊലക്കയർ ലഭിക്കാനായി തനിക്ക് ജനങ്ങളെ കൊല്ലണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.