മാവേലിക്കരയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; അഞ്ച് എസ്.ഡി.പി.ഐക്കാര്‍ കസ്റ്റഡിയില്‍

മാവേലിക്കരയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; അഞ്ച് എസ്.ഡി.പി.ഐക്കാര്‍ കസ്റ്റഡിയില്‍

November 8, 2021 0 By Editor

ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഡി.വൈ.എഫ്.ഐ- എസ്.ഡി.പി.ഐ. സംഘര്‍ഷം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ അരുണിനാണ് വെട്ടേറ്റത്. മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. ഒരു ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. നേരത്തെ ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ. സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് വെട്ടിയാര്‍. കഴിഞ്ഞദിവസം രാത്രിയും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണമുണ്ടായത്.