മലാല പാക് വരനെ തെരഞ്ഞെടുത്തതിൽ നിരാശയെന്ന് തസ്ലീമ നസ്രീൻ

ഇസ്ലാമാബാദ് : മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി (Malala Yousafzai ) പാകിസ്താൻകാരനായ അസർ മാലിക്കിനെ വിവാഹം കഴിച്ചതിൽ നിരാശയുണ്ടാക്കിയെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ.

‘സുമുഖനായ, പുരോഗമനവാദിയായ ഇംഗ്ലീഷുകാരനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നത് . മലാല ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അവർക്ക് 24 വയസ്സ് മാത്രം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ പോയി, അവൾ ഓക്‌സ്‌ഫോർഡിലെ ഒരു സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് ഞാൻ കരുതി, പിന്നെ 30 വയസ്സിന് മുമ്പല്ല വിവാഹം കഴിക്കുമെന്നും കരുതിയില്ല . ‘ – തസ്ലീമ ട്വീറ്റ് ചെയ്തു.

മലാലയുടെ വ്യക്തിജീവിതത്തിൽ ഇടപെട്ടതിന് ചിലർ തസ്ലീമയെ ( Taslima Nasreen ) വിമർശിക്കുകയും ചെയ്തു . അതേസമയം, മലാല ശരിയ ബാർബിയാണെന്നും ഒരു പാകിസ്താനിയെ വിവാഹം കഴിച്ചതിൽ അതിശയിക്കാനൊന്നുമില്ലെന്നും ചിലർ കമന്റ് ചെയ്തു.

ബർമിംഗ്ഹാമിലെ വസതിയിൽ വച്ചാണ് ഇരുപത്തിനാലുകാരിയായ മലാല വിവാഹിതയായത് . പാക് ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story