ഇസ്ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും നരേന്ദ്രമോദി നടപ്പാക്കുന്നു; ബിജെപി നേതാവ് സിദ്ദീഖി

ഇസ്ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നുവെന്ന് ബിജെപി നേതാവ്. ‘സ്വച്ഛ്‌ ഭാരത്’, ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്നിവയെയെല്ലാം നബിയുടെ സന്ദേശങ്ങളാണെന്നും ബിജെപി മൈനോറിറ്റി മോർച്ച പ്രസിഡന്‍റ്​ സിദ്ദീഖി.

പ്രവാചകൻ മുഹമ്മദ്​ നബിയുടെ സ​​ന്ദേശങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്​ നടപ്പാക്കുന്ന പദ്ധതികളെന്ന്​ ബി.ജെ.പി നേതാവ് പറഞ്ഞു​. സ്വച്ഛ് ഭാരത് അഭിയാൻ, ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം ഇസ്‌ലാമിക പ്രബോധനങ്ങൾക്ക് അനുസൃതമാണെന്നും സിദ്ദീഖി പറഞ്ഞു.

വൃത്തി ഇസ്​ലാമിന്‍റെ അവിഭാജ്യഘടകമാണ്.’ശുദ്ധി വിശ്വാസത്തിന്‍റെ പകുതിയെന്നാണ്’​ പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്​. എന്നാൽ ഇത്രയും വർഷമായി ശുചിത്വത്തിനായി ഒരു ദേശീയ കാമ്പയിൻ നടന്നിട്ടില്ലെന്നും മോദിയാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മോദി നടപ്പാക്കുന്നുവെന്ന്​ ‘സ്വച്ഛ് ഭാരത് അഭിയാൻ’ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രവാചകന്‍റെ കാലത്ത് പെൺമക്കളെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയിരുന്നു. ആളുകൾ പെൺമക്കളെ ഗർഭപാത്രത്തിൽ വച്ച് കൊല്ലാറുണ്ടായിരുന്നു. ഈ ലോകത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ്​ പ്രവാചകൻ ജനങ്ങളോട്​ പറഞ്ഞത്​.പെൺ ശിശുഹത്യയ്‌ക്കെതിരെ ശക്​തമായ ഭാഷയിലാണ്​ ഖുർആൻ സംസാരിക്കുന്നത്​. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെൺകുട്ടിയെ രക്ഷിക്കാൻ മാത്രമല്ല, അവൾക്ക് വിദ്യാഭ്യാസം നൽകാനും ഊന്നൽ നൽകുന്നുവെന്ന്​ സിദ്ദീഖി പറഞ്ഞു.

ഖുർആനിൽ അവതരിച്ച ആദ്യ സൂക്തം ഇഖ്‌റ (വായിക്കുക) എന്നതായിരുന്നു. ‘ഇതാണ് വിദ്യാഭ്യാസത്തിന് ഇസ്​ലാം നൽകുന്ന ഊന്നൽ. എന്നാൽ മുസ്‌ലിംകൾ മതവിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങി. മോദിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ​ഊന്നൽ നൽകിയപ്പോൾ അവരും മാറി. മദ്രസ വിദ്യാഭ്യാസ രീതികൾ നവീകരിക്കപ്പെടുകയാണെന്നും സിദ്ദീഖി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story