പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് നിഗമനം
പാലക്കാട് കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ച…
പാലക്കാട് കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ച…
പാലക്കാട് കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം പട്ടാപ്പകൽ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നിട്ടും ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലയാളികളായ എസ് ഡി പി ഐ പ്രവർത്തകരെ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിലാണ് കേരള പൊലീസ്. മുഖം പോലും മറക്കാതെയാണ് അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നത്. സഞ്ജിത്തിനെ ആക്രമിച്ചത് അഞ്ച് പേരാണെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിത വെളിപ്പെടുത്തുന്നു.
സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.