ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങൾ ; നിയന്ത്രണങ്ങൾ  പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങൾ. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന വിദേശ യാത്രികർക്കുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് യാത്രികർക്കായുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർ യാത്രയ്‌ക്ക് മുൻപായി എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് കാണിക്കണം. ശേഷം വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനാ ഫലം നെഗറ്റീവ് ആയവർക്ക് മാത്രമേ പോകാൻ അനുവാദമുള്ളൂ. പരിശോധനാ ഫലം പോസിറ്റീവ് ആയവർ നിരീക്ഷണത്തിൽ കഴിയണം. പിന്നീട് എട്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്തേണ്ടതാണ്. കൊറോണ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ പിന്നീട് ജനിത ക്രമം കണ്ടുപിടിക്കാനായി ഐഎൻഎസ്എസിഒജി ലാബുകളിലേക്ക് അയക്കും.

കേന്ദ്ര നിർദ്ദേശപ്രകാരമുള്ള പരിശോധനകളും മറ്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വിമാനത്താവളങ്ങളിൽ നേരത്തെ പൂർത്തിയായിരുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കായുള്ള നിയന്ത്രണം കടുപ്പിക്കാനുള്ള അറിയിപ്പിന് പിന്നാലെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാവശ്യപ്പെട്ട് ഡിജിസിഎ വിമാനത്താവളങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയ യാത്രികരിൽ ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story