കണ്ണൂരിൽ ആൾമാറാട്ടം നടത്തി സബ് രജിസ്ട്രാർ തട്ടിയെടുത്തത് 7.5 ഏക്കർ സ്ഥലം;ഒടുവിൽ പിടിയിൽ
തളിപ്പറമ്പ്: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.മുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ്…
തളിപ്പറമ്പ്: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.മുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ്…
തളിപ്പറമ്പ്: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.മുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ൽ റോസ് മേരിയുടെ പേരിലുള്ള 7.5ഏക്കർ സ്ഥലം ഭൂമിയുടെ രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഈ കേസിൽ പങ്കുള്ള ആറു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2017 ടിഎം തോമസ് പവർ ഓഫ് അറ്റോർണിയായ ഫിലിപ്പോസിന്റെ സ്ഥലം ആൾമാറാട്ടം നടത്തി വിനോദ് കുമാർ തന്റെ ബന്ധു അടക്കമുള്ള 12 പേരുടെ പേരിൽ എഴുതി വെച്ചെന്നാണ് കേസ്.രണ്ടാമത്തെ കേസിൽ എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് തട്ടിയെടുത്തത്. സംഭവം നടക്കുമ്പോൾ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.നിലവിൽ തൃശൂർ കോടാലി സബ് രജിസ്ട്രാറാണ്.