
രഞ്ജിത്ത് വധക്കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍; കൃത്യത്തില്‍ പങ്കെടുത്തവരെന്ന് സൂചന
December 28, 2021ആലപ്പുഴയിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയില്‍. ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായതെന്നാണ് സൂചന. കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് സംശയിക്കുന്ന ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനിടെയാണ് നടപടി. പിടിയിലായ അനൂപ്, അഫ്റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.