
കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം
December 28, 2021കോഴിക്കോട്: കോഴിക്കോട് വൻ തീപിടുത്തം. കൊളത്തറ റഹ്മാൻ ബസാറിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 150ഓളം പേർ ജോലിചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. ആളപായമുണ്ടായിട്ടില്ല. മാര്‍ക് ഫുട്വെയറിന്റെ ഗോഡൗണിന് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് ആണ് തീപിടിച്ചത്. കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഗോഡൗണിന് മുകളിൽ താമസിച്ചിരുന്ന വിവിധ ഭാഷാ തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റി. സമീപത്തായി മറ്റ് കമ്പനികളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി