
സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന: ക്രിസ്മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം
December 27, 2021തിരുവനന്തപുരം: ക്രിസ്മസിന് കേരളം കുടിച്ചത് 65 കോടി രൂപയുടെ മദ്യം. റെക്കോർഡ് മദ്യവിൽപ്പനയാണ് ക്രിസ്മസിന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ ചെയ്തതിനേക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് കേരളത്തിൽ നടന്നത്.
ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയർഹൗസിൽ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു.