ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി : ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ എസ്ഡിപിഐക്ക് (SDPI)  ചോർത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ (PK Anas)…

ഇടുക്കി : ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ എസ്ഡിപിഐക്ക് (SDPI) ചോർത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ (PK Anas) യെ ആണ് സസ്‌പെന്റ് ചെയ്തത്. തൊടുപുഴയിലെ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകർക്കാണ് ഇയാൾ ആർഎസ്എസിന്റെ വിവരങ്ങൾ ചോർത്തിക്കൊടുത്തത്. പോലീസ് ഡാറ്റ ബേസിൽ നിന്നാണ് ഇത് ചോർത്തിയത്.

പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പോലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും ,പ്രവർത്തകരുടെയും വിവരങ്ങളാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇയാൾ ചോർത്തി നൽകിയത്. പോപ്പുലർ ഫ്രണ്ട് ഭീഷണിയുള്ളതിനാൽ, സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പോലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്. ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ ആണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പോലീസിലെ ചിലർ തന്നെ കൈമാറുന്നത്. തൊടുപുഴയിൽ നിന്നും പോലീസ് ശേഖരിച്ച 135 ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാവിൽ നിന്നും ഉന്നത പോലീസുദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് ചോർത്തൽ വിവരം പുറത്തുവന്നത്.

പോലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ അനസ് പികെ,തന്റെ ഔദ്യോഗിക ഡൊമെയ്ൻ ഐഡി ഉപയോഗിച്ച് പേഴ്‌സണൽ മൊബൈലിലേക്ക് മാറ്റുകയും,പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചു നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ബിജെപി നേതാവ് രൺജീത്തിന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് കാര്യകർത്താക്കളുടെയും, പ്രവർത്തകരുടെയും പേര് വിവരങ്ങൾ വ്യാപകമായി പോലീസ് ശേഖരിക്കുന്നുണ്ട്. ആലപ്പുഴയില്‍ അടക്കം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ ഗൗരവമുള്ളതാണ് ഈ സംഭവമെന്നാണ് വിലയിരുത്തല്‍. പോലീസില്‍ എസ്ഡിപിഐയ്ക്ക് ഏജന്റുമാരുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story