മൂല്യ നിര്‍ണയ കേന്ദ്രത്തില്‍ തീപ്പിടിത്തം: ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു
ഹൈദരബാദ്: ഒസ്മാനിയ സര്‍വകലാശാലയിലെ മൂല്യ നിര്‍ണയ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു. സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം നാല് മുറികളിലായി വച്ചിരുന്ന ബിഎസ്സി ബോട്ടണി…

ഹൈദരബാദ്: ഒസ്മാനിയ സര്‍വകലാശാലയിലെ മൂല്യ നിര്‍ണയ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു.
സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം നാല് മുറികളിലായി വച്ചിരുന്ന ബിഎസ്സി ബോട്ടണി പരീക്ഷ ഉത്തരകടലാസുകളാണ് കത്തിയത്.
എത്രത്തോളം ഉത്തരക്കടലാസുകള്‍ നശിച്ചതായി കണക്കാക്കിയിട്ടില്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ മറ്റുസ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ കുമാര്‍ മോലുഗരം ഡിസിപിക്ക് കത്തെഴുതിയിട്ടുണ്ട്.