
ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കണം: ഉത്തരവ് സിബി അനുപമ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പ്
June 6, 2018കുട്ടനാട്: വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്.
സിബി അനുപമ കളക്ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തവ് പുറപ്പെടുവിച്ചത്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്.
നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ക്കിങ് ഏരിയ കയ്യേറിയ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു