
ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍
June 6, 2018കൊല്ലം: ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി,നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതരസംസ്ഥാന സ്വദേശിനിയായ യുവതി രക്ത സ്രാവത്തെതുടര്‍ന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അഞ്ചാലുമൂട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വീടിന്റെ പിന്‍വശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തിന് രണ്ടു ദിവസത്തെ പഴക്കം കണക്കാകുന്നു.പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.