മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

January 11, 2022 0 By Editor

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ (Morris Coin Cryptocurrency Fraud)  പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ നിഷാദ് കിളിയിടുക്കിലിന്റെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ്  കണ്ടുകെട്ടിയതെന്നു ഇഡി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

തട്ടിപ്പിലൂടെ സമാഹരിച്ച പണംകൊണ്ട് വാങ്ങിയ 25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും, ബിറ്റ്കോയിൻ അടക്കമുള്ള  7 ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി കണ്ടുകെട്ടിയത്. . 1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ മലപ്പുറം സ്വദേശിയായ കെ നിഷാദിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഒളിവില്‍ കഴിയുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കേസിന്റെ ഭാഗമായി നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. നിഷാദിന് താരത്തിന്റെ നിര്‍മ്മാണ കമ്പനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന നടത്തിയതെന്നായിരുന്നു വിവരം. എന്നാല്‍, മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആയിരുന്നു പരിശോധന നടത്തിയതെന്നും ഉണ്ണിമുകന്ദന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.