അംഗീകരിക്കാന്‍ കഴിയാത്ത വിധി ; കേസില്‍ അപ്പീല്‍ പോകണമെന്ന് എസ്.പി ഹരിശങ്കര്‍
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്.പിയുമായ ഹരിശങ്കര്‍. കൂടുതൽ വാർത്തകൾക്കും…

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്.പിയുമായ ഹരിശങ്കര്‍.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും കേസില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. സത്യത്തില്‍ കേസില്‍ നൂറുശതമാനവും പ്രതിക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നു.
ബലാല്‍സംഗകേസില്‍ ഇരയുടെ മൊഴിമാത്രമുണ്ടായാല്‍ മാത്രം പ്രതി ശിക്ഷിക്കപ്പെടാം. ഇവിടെ ഇര ഉറച്ചു നില്‍ക്കുന്നു. കേസില്‍ സത്യസത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടികൂടിയാണിത്. സാക്ഷികള്‍ ആരും കൂറുമാറിയിട്ടില്ല. ഇരക്ക് അനുകൂലമായ വിധി ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കേസിലെ വിധി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം കേസില്‍ അപ്പീല്‍ പോകുമെന്നു പ്രോസിക്യൂഷനും വ്യക്തമാക്കി.