ചൈനയെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ചൈനയെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചൈനയ്‌ക്കെതിരായ വിമർശനങ്ങൾ തള്ളി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണ കാലത്ത് ചൈന പുതിയപാത തെളിയിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
ചൈനയുടെ നിലപാടുകൾ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേർന്നതല്ലെന്നാണ് സമ്മേളനത്തിൽ ഉയർന്ന വിമർശനം. എന്നാൽ ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. പുതിയ വികസന പാതയാണ് ചൈന മുന്നോട്ട് വെയ്‌ക്കുന്നത്. 2021ൽ ദാരിദ്ര നിർമാർജനം കൈവരിക്കാൻ ചൈനയ്‌ക്ക് കഴിഞ്ഞുവെന്നും കോടിയേരി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ചൈനയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കേണ്ടതാണ്. വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളിൽ മിനിമം നിലവാരം പുലർത്താൻ ചൈനക്ക് കഴിഞ്ഞുവെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സാമ്രാജ്യത്വ രാഷ്‌ട്രങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്‌ട്രമായ ചൈനയ്‌ക്കു കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം കോടിയേരി അംഗീകരിക്കുകയും ചെയ്തു.