സേവനത്തിന്റെ മറവിൽ മതപരിവർത്തനം: ഫിറോസ് കുന്നുംപറമ്പിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി
ഫിറോസ് കുന്നുംപറമ്പിലിന്റെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. അധികാരികളുടെ അനാസ്ഥയാണ് മതപരിവർത്തനം വ്യാപകമാകാൻ കാരണമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. സേവനത്തിന്റെ മറവിൽ ഫിറോസ് കുന്നുംപറമ്പിലും കൂട്ടാളികളും വ്യാപകമായി മതപരിവർത്തനം നടത്തുകയാണ്.
നിർദ്ധനരായ ഹിന്ദു കുടുംബങ്ങൾക്ക് ഭൂമിയും വീടും വാഗ്ദാനം നൽകിയാണ് മതപരിവർത്തനം നടത്തുന്നത്. ഇതിനതിരെയാണ് പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. പീഡിപ്പിച്ച് മതംമാറ്റുന്ന പ്രക്രിയ കേരളത്തിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഫിറോസ് കുന്നുംപറമ്പിലും ഈ പ്രവർത്തനം ഇവിടെ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പിവി മുരളീധരൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
വിവാഹിതരായ മുസ്ലീം യുവാക്കൾ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹിന്ദു പെൺകുട്ടികളെ വിവാഹം ചെയ്യുന്നത്. നിരവധി പെൺക്കുട്ടികളെ ഇത്തരത്തിൽ മതം മാറ്റുന്നത് തുടരുകയാണ്. പരാതിയിൽ നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.