രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം…
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം…
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 38,218,773 ആയി. ഇതില്‍ 9,287 കേസുകള്‍ ഒമിക്രോണ്‍ വകഭേദവുമാണ്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.63 ശതമാനം വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1,924,051 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 491 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,87,693 ആയി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.06 ശതമാനവും ആയി ഉയര്‍ന്നിട്ടുണ്ട്. രോഗത്തില്‍നിന്ന് കരകയറിയവരുടെ എണ്ണം 3,58,07,029 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.29 ശതമാനാണ്.