
പോക്‌സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് മകൻ ജീവനൊടുക്കി
January 24, 2022പാമ്പാടി: പോക്‌സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് മകൻ ജീവനൊടുക്കി. കോട്ടയം വെള്ളൂർ കാരയ്‌ക്കാമറ്റംപറമ്പിൽ അഖിൽ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ. ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അഖിൽ.