കൊറോണ വ്യാപനം അതിരൂക്ഷം; സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു

കൊറോണ വ്യാപനം അതിരൂക്ഷം; സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു

January 25, 2022 0 By Editor

കേരളം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.

ഫെബ്രുവരി 20ന് മലപ്പുറം മഞ്ചേരിയിലാണ് ടൂർണമെന്റ് ആരംഭിക്കാനിരുന്നത്. ഫെബ്രുവരി മൂന്നാം വാരത്തിൽ കൊറോണ വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക