
സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍; കർശന നിയന്ത്രണങ്ങൾ
January 30, 2022 0 By Editorസംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സാമാനം. അവശ്യ സർവീസുകളും എമർജൻസി സർവീസുകളും മാത്രം അനുവദിക്കും. അനാവശ്യ യാത്രകൾ തടയാനുള്ള പൊലീസ് ചെക്കിങ് റോഡുകളില്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കു.
മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് തടസമില്ല. ആശുപത്രികളിലേക്കും വാക്സിനേഷനും യാത്ര ചെയ്യാം. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ നൽകാൻ പോകുന്നവർക്കും യാത്രാനുമതിയുണ്ട്
.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പച്ചക്കറി, പലചരക്ക്, പാല്‍, മല്‍സ്യക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും രാത്രി 9 വരെ പാഴ്സല്‍ മാത്രം അനുവദിക്കൂ. ആശുപത്രികളിലേക്കും റയില്‍വേ സ്റ്റേഷന്‍ –വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ദീര്‍ഘദൂര റൂട്ടുകളിലും ആവശ്യയാത്രക്കാരുടെ എണ്ണം നോക്കി സര്‍വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി സി പരിഗണിക്കും. അതേസമയം സംസ്ഥാനതല കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ അടച്ചിടൽ തുടരണോ എന്നത് ഉൾപ്പെടെ ചർച്ചയാകും.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല