16 കാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം; നഗ്‌ന ചിത്രങ്ങൾ പരസ്പരം കൈമാറും; പിതാവി​ന്റെ പരാതിയിൽ പിടിയിലായ അധ്യാപികയ്ക്ക് ജയിൽശിക്ഷ

16 കാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ പ്രതിയായ അധ്യാപികക്ക് ജയിൽശിക്ഷ വിധിച്ചു. വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല…

16 കാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ പ്രതിയായ അധ്യാപികക്ക് ജയിൽശിക്ഷ വിധിച്ചു. വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭർത്താവിനും നാണക്കേടു വരുത്തിയതായും അവർ കോടതിയിൽ പറഞ്ഞു.

ഏറെ വിവാദങ്ങളുണ്ടാക്കിയ കേസിൽ, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വർഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള നോർത് ഈസ്റ്റ് ടൗൺഷിപ്പിലാണ് കേസിന് ആസ്പദമായ സംഭവം. ഇവിടെയുള്ള ഏൾസ് സി ഡേവിസ് പ്രൈമറി സ്‌കൂളിൽ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സിനാണ് ശിക്ഷ വിധിച്ചത്.

2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ പതിനാറു വയസ്സുകാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം പുലർത്തിയതാണ് ഇവരുടെ കേസ്. രണ്ട് കുട്ടികളുടെ മാതാവായ ആലിസിന് അന്ന് 44 വയസ്സായിരുന്നു. വിദ്യാർത്ഥിക്ക് 16 വയസ്സും. സംഭവം മനസ്സിലാക്കിയ കുട്ടിയുടെ പിതാവ് തന്റെ മകന് ഒരു അധ്യാപികയുമായി ശരിയല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് നൽകിയ പരാതിയിലാണ് കേസെടുക്കുന്നത്.

https://mykerala.co.in/property/ad/

തുടർന്ന് പോലീസ് നടത്തിയ അന്വഷണത്തിൽ രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലർത്തിയതായി കണ്ടെത്തി. വിഷയം കുടുംബമറിഞ്ഞതിൽ പിന്നെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിതാവ് വാങ്ങിവെച്ചു. എന്നാൽ മറ്റൊരു ഫോൺ രഹസ്യമായി വാങ്ങിക്കൊടുത്തതായി ചോദ്യം ചെയ്യലിനിടെ ആലീസ് സമ്മതിച്ചിട്ടുണ്ട്. സ്‌കൂളിൽ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. മൊബൈൽ ഫോണിൽ അശ്‌ളീല സന്ദേശങ്ങൾ അയക്കുകയും നഗ്‌ന ചിത്രങ്ങൾ പരസ്പരം കൈമാറുകയും സെക്‌സ് വീഡിയോകൾ ഒന്നിച്ചു കാണുകയും ചെയ്തതായി ടീച്ചർ സമ്മതിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്റെ തെളിവുകളും പൊലീസ് കണ്ടെടുത്തിരുന്നു. 2020 ജനുവരിയിലാണ് ഇവർ അറസ്റ്റിലായത്. അതിനു ശേഷം, ഇവർക്ക് മനശാസ്ത്ര ചികിൽസ നൽകിയിരുന്നു. അതോടൊപ്പം, നിർബന്ധിത സാമൂഹ്യ സേവനവും ഇവർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്റെ ഭർത്താവ്, കൗൺസലർ തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വിദ്യാർത്ഥി കോടതിയിൽ ഹാജരായിരുന്നുവെങ്കിലും കോടതി വിസ്തരിച്ചില്ല. താനിനി കൂടുതൽ നല്ല മനുഷ്യനായി മാറുമെന്നും സ്വന്തം കുറ്റങ്ങൾ ബോധ്യപ്പെട്ടതായും അധ്യാപിക കോടതിയിൽ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story