‘ശ്രീരാമകൃഷ്ണന്‍ പലതവണ വീട്ടില്‍ വന്നിട്ടുണ്ട്‌; കസ്റ്റംസിന് മുന്നില്‍ പോകുന്നത് തടഞ്ഞത് ശിവശങ്കര്‍” താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ്

‘ശ്രീരാമകൃഷ്ണന്‍ പലതവണ വീട്ടില്‍ വന്നിട്ടുണ്ട്‌; കസ്റ്റംസിന് മുന്നില്‍ പോകുന്നത് തടഞ്ഞത് ശിവശങ്കര്‍” താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ്

February 5, 2022 0 By Editor

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയത്. ഐടി വകുപ്പിൽ ജോലി വാങ്ങി തന്നത് ശിവശങ്കരനാണെന്ന് സ്വപ്‌ന വെളിപ്പെടുത്തി. കോൺസുലേറ്റിലെ ജോലി രാജിവെച്ചത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ഐഫോൺ സംബന്ധിച്ച് ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് ഫോൺ നൽകിയത്. യൂണിടാക്കിന്റെ എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു. വലിയ കമ്മീഷനുള്ള വഴി ഒരുക്കികൊടുത്തത് ശിവശങ്കരനായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

പി.ശ്രീരാമകൃഷ്ണന്‍ എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്.ഐഫോൺ കൊടുത്ത് ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഇതിന് മുൻപും വിലപിടിപ്പുള്ള പല സമ്മാനങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് ഐഫോൺ നൽകി ചതിക്കുന്നത് എങ്ങനെയാണെന്ന് സ്വപ്‌ന ചോദിച്ചു. അദ്ദേഹം അത് വെളിപ്പെടുത്തണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക