കണ്ണൂരിൽ കല്യാണ പാര്‍ട്ടിക്കിടെ ബോംബെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു; നിര്‍ണായകമായകത് ദൃശ്യങ്ങള്‍; പ്രതിയുടെ അറസ്റ്റ് ഉടന്‍ !

കണ്ണൂരിൽ കല്യാണ പാര്‍ട്ടിക്കിടെ ബോംബെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു; നിര്‍ണായകമായകത് ദൃശ്യങ്ങള്‍; പ്രതിയുടെ അറസ്റ്റ് ഉടന്‍ !

February 14, 2022 0 By Editor

കണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്‌ഫോടനത്തില്‍ യവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബെറിഞ്ഞ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ഏച്ചൂര്‍ സ്വദേശി മിഥുനാണ് പ്രതി. ഒളിവിലുള്ള മിഥുന് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പിടിയിലായ മറ്റുപ്രതികളുടെയും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോംബെറിഞ്ഞത് മിഥുനാണെന്ന് പൊലീസിന് വ്യക്തമായത്. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയിലായി. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു.

ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. കല്യാണ തലേന്ന് നടക്കുന്ന സൽക്കാരത്തിനുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നത്. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്. ബോംബ് പൊട്ടുന്ന സമയത്തെ ദൃശ്യങ്ങളും ഇപ്പോൾ പിറത്ത് വന്നിരിക്കുകയാണ്. ബാൻഡ് മേളത്തിനിടയിൽ ബോംബ് പൊട്ടുന്നതും ആളുകൾ ഓടി മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പുറത്തുവന്ന ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

ഒരുപോലെ നീല ഡ്രസും വെള്ളമുണ്ടും ധരിച്ച് ബാൻഡ് മേളവുമായി എത്തിയ സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നു. ഇവരിൽ പലർക്കും ബോംബ് എറിയുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബോംബ് പൊട്ടുമ്പോൾ ഇവരിൽ പലരും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ജിഷ്ണുവിന്റെ കയ്യിൽ ബോംബ് ഉണ്ടായിരുന്നോ എന്ന് പൊലീസിനും ദൃക്സാക്ഷികൾക്കും സംശയമുണ്ട്. ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.