കീവിലെ സാഹചര്യം അതിരൂക്ഷം; ഇന്ത്യൻ എംബസി അടച്ചു; ലിവിവീലേയ്‌ക്ക് മാറ്റിയേക്കും

കീവ്: കീവിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി അടച്ചു.കീവിലെ മുഴുവൻ ഇന്ത്യക്കാരേയും അവിടെ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് എംബസി താൽക്കാലികമായി അടച്ചത്.കീവിൽ സ്ഥിതിഗതികൾ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. അംബാസിഡറും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും പടിഞ്ഞാറൻ യുക്രെയ്‌നിലേക്ക് മാറുകയാണെന്നാണ് വിവരം.

എംബസി താൽക്കാലികമായി ലിവിവീലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. നിലവിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന ഖാർകീവിലെ ഒഴിപ്പിക്കൽ നടപടികൾക്കാണ് കൂടുതൽ ശ്രദ്ധ. യുക്രെയ്‌നിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാർ മടങ്ങിയതായി കേന്ദ്രം അറിയിച്ചിരുന്നു. ഇനി ബാക്കിയുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ മാതൃ രാജ്യത്തേയ്‌ക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ ഡൽഹിയിൽ തിരിച്ചെത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡൽഹിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാർ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കർക്കിവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുള്ള പദ്ധതി ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story