കണ്ണൂരിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ ബർണശേരിയിൽ മത്സ്യത്തൊഴിലാളിയ്‌ക്ക് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിക്കര സ്വദേശി വിൽഫ്രഡ് ഡേവിഡിന് നേരെയാണ്…

കണ്ണൂർ: കണ്ണൂർ ബർണശേരിയിൽ മത്സ്യത്തൊഴിലാളിയ്‌ക്ക് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിക്കര സ്വദേശി വിൽഫ്രഡ് ഡേവിഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബർണശേരിയിലെ പ്രധാന റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് വിൽഫ്രഡ് ചോദ്യം ചെയ്തതാണ് ലഹരിമാഫിയ സംഘത്തെ പ്രകോപിതരാക്കിയത്. ഇതിൽ അരിശം പൂണ്ട അക്രമികൾ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന വിൽഫ്രഡിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ശേഷം സംഘം കയ്യിൽ കരുതിയ വടിവാൾ കൊണ്ടി വലതുകാലിൽ വെട്ടി. തുടർന്ന് നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

വെട്ടേറ്റ് വിൽഫ്രഡിന്റെ വലതുകാൽ അറ്റ് തൂങ്ങി. ഇതിന് പുറമേ തലയ്‌ക്കും സാരമായ പരിക്കുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story