കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ…

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്.
ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു. സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ ഏകമകനാണ് റസീന്‍ ഷാ. മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ സ്ഥിതി അല്‍പം ഭേദപ്പെട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.