കാളികാവ് ഗാലറി അപകടം; സംഘാടകർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ്
മലപ്പുറം: കാളികാവ് വണ്ടൂരിലെ പൂങ്ങോട് എല്‍പി സ്‌കൂള്‍ മൈതാനിയില്‍ ഫുട്‌ബോൾ ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ല…
മലപ്പുറം: കാളികാവ് വണ്ടൂരിലെ പൂങ്ങോട് എല്‍പി സ്‌കൂള്‍ മൈതാനിയില്‍ ഫുട്‌ബോൾ ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ല…
മലപ്പുറം: കാളികാവ് വണ്ടൂരിലെ പൂങ്ങോട് എല്‍പി സ്‌കൂള്‍ മൈതാനിയില്‍ ഫുട്‌ബോൾ ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ 8000ഓളം പേരെ തിങ്ങിനിറച്ചതാണ് അപകടത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് കാളികാവ് പൊലീസ് അറിയിച്ചു.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെത്തിയതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതായും സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാവര്‍ക്കും പാസ് നല്‍കി പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് സംഘാടകരുടെ വാദം. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുക്കുമെന്നും സംഘാടകസമിതി അറിയിച്ചിട്ടുണ്ട്.