തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായി മാറുകയായിരുന്നു നയന്‍സ്.

സംവിധായകനായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് താരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. എന്നാണ് ഇവരുടെ വിവാഹമെന്നാണ് എല്ലാവരുടേയും ചോദ്യം. ഒന്നിച്ചുള്ള ക്ഷേത്രസന്ദര്‍ശനത്തിന് പിന്നാലെ സീമന്തരേഖയില്‍ സിന്ദൂരം അണിഞ്ഞുള്ള നയന്‍താരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹത്തിന് മുന്‍പേ സറോഗസിയിലൂടെ കുഞ്ഞിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് നയന്‍സും വിഘ്‌നേഷുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രിയങ്ക ചോപ്രയെപ്പോലെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹത്തിന് മുന്‍പേ തന്നെ അമ്മജീവിതം താരം ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ പതിവ് പോലെ തന്നെ നയന്‍താരയോ വിഘ്‌നേഷോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published.