ബഫര്‍ സോണില്‍ വ്യക്തത വരുത്തി കെ റെയില്‍: 5 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ല, ഉടമയ്ക്ക് നഷ്ടപരിഹാരവും ലഭിക്കില്ല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണില്‍ വ്യക്തത വരുത്തി കെ റെയില്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ്…

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണില്‍ വ്യക്തത വരുത്തി കെ റെയില്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക.

സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയില്‍ സ്ഥലം സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടും. എന്നാല്‍ ഈ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുന്നുണ്ട്. ഈ സ്ഥലത്തിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയുമില്ല. ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ചു മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും കിട്ടുകയില്ല. അതുകൊണ്ട് ഉപയോഗവും ഇല്ലാത്ത സ്ഥിതിയിലാകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story