സുരക്ഷാ വീഴ്ച; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. നിതീഷിന്റെ ജന്മനാടായ ഭക്ത്യാർപ്പുരിൽ പൊതുപരിപാടിക്കിടെയാണ് കയ്യേറ്റം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് അക്രമി എത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രദേശത്തെ ആശുപത്രിയിൽ, സ്വാതന്ത്ര്യസമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരം അർപ്പിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി നിതീഷ് കുമാറിനെ പുറകിൽനിന്ന് അടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇയാളെ പൊലീസ് ഉടനെ തന്നെ പിടിച്ചുകൊണ്ടു പോയി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം തന്റെ പഴയ ലോക്‌സഭാ മണ്ഡലമായ ബര്‍ഹയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനത്തിലാണ്. 2020-നവംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ മോധുബാനിയില്‍ വെച്ച് നിതീഷ് കുമാര്‍ അക്രമണം നേരിട്ടിരുന്നു.