ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന്  കെ.വി.തോമസ്

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെ.വി.തോമസ്

April 7, 2022 0 By Editor

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഹൈക്കമാൻഡിന്റെ നിർദ്ദേശം തള്ളിയാണ് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. ദേശീയ പ്രാധാന്യമുള്ള സെമിനാർ ആയതിനാലാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാർച്ച് ആദ്യവാരമാണ് യെച്ചൂരിയുമായി ഇക്കാര്യം സംസാരിച്ചത്. തുടർന്ന് രണ്ട് കാര്യങ്ങളാണ് സെമിനാറിൽ ഉൾക്കൊള്ളിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. താരിഖ് അൻവറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ച് നിരവധി കമ്മീഷൻ ഉണ്ടായിട്ടുണ്ട്. പാർലമെന്റിൽ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇതര സർക്കാരുകൾ നിലവിൽ വന്നു. ദേശീയ പ്രാധാന്യമുള്ള സെമിനാർ ആയതിനാലാണ് പങ്കെടുക്കാൻ താൽപര്യമറിയച്ചത്. കോൺഗ്രസ് പ്രസിഡന്റ് ശശി തരൂരിനോട് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുടെ സ്വരത്തിലാണ് അവർ പറഞ്ഞത്. താൻ പാർട്ടിയിൽ നിന്നും പൊട്ടി മുളച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

താൻ ജന്മം കൊണ്ട് കോൺഗ്രസുകാരനാണ്. 2019ൽ തനിക്ക് സീറ്റ് നിഷേധിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് സീറ്റില്ലെന്ന് അറിയിച്ചത്. പിന്നീട് ഒന്നര വർഷം കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, പാർട്ടിയിൽ അർഹമായ പരിഗണന കിട്ടുമെന്ന് കരുതി. അതുണ്ടായില്ല. എഴു വട്ടം ജയിച്ചത് എന്റെ തെറ്റല്ല. തന്നെ പരമാവധി അപമാനിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. താൻ പാർട്ടി കോൺഗ്രസിനല്ല, സെമിനാറിനാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.