ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് ബോധംകെട്ടു വീണ യുവതി രക്ഷപ്പെട്ടു. അർജന്റീനൻ ന​ഗരമായ ബ്യൂണസ് ഐറിസിലാണ് പേടിപ്പെടുത്തുന്ന സംഭവം നടന്നത്. സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ട്രെയിൻ കാത്തുനിന്ന യുവതി ബോധരഹിതയായി വീഴുകയായിരുന്നു.

ഉടൻ ട്രെയിൻ നിർത്തി. യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും യുവതിയെ പുറത്തെടുത്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യത്തിന്റെ പതിഞ്ഞത്. കാൻഡല എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published.