
കോട്ടയത്ത് വിഷക്കായ കഴിച്ച് പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം; ഒരാൾ മരിച്ചു
April 20, 2022കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സ്വന്തം വീടുകളിൽ വെച്ചാണ് ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അതിൽ ഒരു പെൺകുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള വെള്ളൂർ സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്‌സോ കേസിൽ ഇരയായിരുന്നു. എന്നാൽ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.