കെജിഎഫ് പ്രദർശിപ്പിക്കുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ്; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

ബ്രഹ്മാണ്ഡ ചലചിത്രം കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടയിൽ കർണാടകയിൽ തിയേറ്ററിനുള്ളിൽ വെടിവെയ്പ്പ്. കാണികളിലൊരാളാണ് വെടിയുതിർത്തത്. മുൻസീറ്റീലേക്ക് കാലെടുത്തു വെച്ചതിനെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വസന്തകുമാർ എന്നയാൾക്ക്…

ബ്രഹ്മാണ്ഡ ചലചിത്രം കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടയിൽ കർണാടകയിൽ തിയേറ്ററിനുള്ളിൽ വെടിവെയ്പ്പ്. കാണികളിലൊരാളാണ് വെടിയുതിർത്തത്. മുൻസീറ്റീലേക്ക് കാലെടുത്തു വെച്ചതിനെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വസന്തകുമാർ എന്നയാൾക്ക് പരിക്കേറ്റു.

ഫാവേരിയിലെ തിയേറ്ററിലാണ് സംഭവം നടന്നത്. പരിക്കേറ്റയാളും സുഹൃത്തുക്കളും രാത്രി ഷോ കാണാൻ വന്നതായിരുന്നുഇയാൾ മുൻസീറ്റിലേക്ക് കാൽവെക്കുകയും തുടർന്ന് മുൻസീറ്റിൽ ഇരുന്ന വ്യക്തിയുമായി ഇതേ ചൊല്ലി തർക്കമുണ്ടായി. ആ വ്യക്തി തിയേറ്ററിൽ നിന്ന് ഇറങ്ങി പോവുകയും കുറച്ച് നേരത്തിന് ശേഷം തോക്കുമായി വന്നു വസന്തകുമാറിന് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൂന്ന് തവണയാണ് അക്രമി വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. പരിഭ്രാന്തരായ കാണികൾ തിയേറ്ററിന് പുറത്തേയ്‌ക്ക് ഓടുകയായിരുന്നു.

അക്രമിയും വസന്തകുമാറും തമ്മിൽ യാതൊരു വിധ മുൻവൈരാഗ്യവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. വെടിയുതിർത്ത വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.അക്രമിയെ പിടികൂടാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. തോക്കിന് ലൈസൻസ് ഉള്ളവരുടെ പട്ടിക പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു. വസന്തകുമാർ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story