കോവിഡ്; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂ ദില്ലി: രാജ്യത്ത് ഉയർന്നുവരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 27 ന് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയത്തിൽ അവതരണം നടത്തുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

കോവിഡ് കേസുകൾ വീണ്ടും വർധിച്ചിരിക്കുകയാണ്. 2,593 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽഹിയിലും കോവിഡ് കേസുകൾ വ്യാപിക്കുകയാണ്. തലസ്ഥാനത്ത് ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഡെൽഹി സർക്കാർ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story