കണ്ണൂരിലും എസ്ഡിപിഐ – ആർഎസ്എസ് സംഘർഷസാധ്യതയെന്ന് ഇന്റലിജിൻസ് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂരിലും എസ്ഡിപിഐ- ആർഎസ്എസ് സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പാലക്കാടിന് സമാനമായ സംഘർഷ സാധ്യതയാണ് കണ്ണൂരിലും നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദിന്റെ സഹോദരങ്ങളിൽ നിന്ന് പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സലാഹുദ്ദിന്റെ സഹോദരന് ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ഭീഷണി നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സാമൂഹികമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റൂറൽ എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.

2018 ലാണ് കണ്ണവത്ത് എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020 ൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികൾക്ക് ഉൾപ്പെടെ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം പോപ്പുലർ ഫ്രണ്ട് അതിക്രമത്തിന് മുതിർന്നാൽ ആർ. എസ്.എസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പോപ്പുലർ ഫ്രണ്ടിനെതിരെ അതി ശക്തമായി തന്നെ പ്രതികരിക്കാനാണ് സംഘടനയുടെ തീരുമാനമെന്നാണ് സൂചന.ഇത് സംസ്ഥാനത്ത് പലയിടത്തും സംഘർഷസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പോലീസിന്റെ റിപ്പോർട്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story