പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് മകൾ; നീതി വേണമെന്ന് ആവശ്യം

പട്ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ബിഹാറിലെ സമസ്തിപുർ ജില്ലയിൽ അൻപതു വയസ്സുകാരൻ അറസ്റ്റിൽ. സമസ്തിപുരിലെ റൊസേരയിൽ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം…

പട്ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ബിഹാറിലെ സമസ്തിപുർ ജില്ലയിൽ അൻപതു വയസ്സുകാരൻ അറസ്റ്റിൽ. സമസ്തിപുരിലെ റൊസേരയിൽ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായത്. ഇയാളുടെ 18 വയസ്സുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നൽകിയത്.

പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാൻ ബലാത്സംഗം ചെയ്യുന്ന വിഡിയോ മകൾതന്നെ രഹസ്യ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. പെൺകുട്ടിയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി റൊസേര സബ് ഡിവിഷൻ ഡിഎസ്പി സഹിയാർ അക്തർ ദേശീയ മാധ്യമത്തോടു പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസിൽ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പെ‍ൺകുട്ടിയുടെ അമ്മ പീഡനം തടയാൻ ഇടപെട്ടില്ലെന്ന പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story