കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. കോഴിക്കോട് വളയത്താണ് സംഭവം. മൃതദേഹം നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. വളയം – കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികൾ. മദ്യ ലഹരിയിലാണ് അക്രമം നടന്നതെന്നാണു വിവരം.

Leave a Reply

Your email address will not be published.