മഴ കുറഞ്ഞു; തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
പകൽപൂരത്തിന് തലേന്ന് പെയ്ത മഴയിൽ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും. കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ 3.30 വരെയാകും വെടിക്കെട്ട് നടത്തുക. മെയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പലതവണ മാറ്റിവെയ്‌ക്കുകയായിരുന്നു.