ബജാജ് ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് വിപണിയില്‍
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ്. പെട്രോള്‍, സിഎന്‍ജി, എല്‍പിജി എന്നീ പതിപ്പുകളില്‍ ക്യൂട്ട് അണിനിരക്കും. പിന്നീടൊരു…

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ്.
പെട്രോള്‍, സിഎന്‍ജി, എല്‍പിജി എന്നീ പതിപ്പുകളില്‍ ക്യൂട്ട് അണിനിരക്കും. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ക്യൂട്ടിന്റെ വൈദ്യുത പതിപ്പ് വിപണിയില്‍ എത്തുക. 216.6 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് DTSi പെട്രോള്‍ എഞ്ചിനിലാണ് ക്യൂട്ടിന്റെ ഒരുക്കം. 13 bhp കരുത്തും 19.6 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.
പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ ക്യൂട്ടിന് പറ്റും. മൈലേജ് 36 കിലോമീറ്ററും. സ്വാകര്യ ആവശ്യങ്ങള്‍ക്കു വേണ്ടി ക്വാഡ്രിസൈക്കിളുകളെ ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല.