സൗദിയില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം: ജിസാനില്‍ രണ്ടുപേര്‍ മരിച്ചു
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൂതികള്‍ ജനവാസ മേഖലകളില്‍ മന:പൂര്‍വ്വം…
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൂതികള്‍ ജനവാസ മേഖലകളില്‍ മന:പൂര്‍വ്വം…
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൂതികള്‍ ജനവാസ മേഖലകളില്‍ മന:പൂര്‍വ്വം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേന പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞയാഴ്ചയും യമനില്‍നിന്നു ഹൂതി സേന തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തെക്കന്‍ നഗരമായ ജിസാനിനു മുകളില്‍വച്ചു സൗദി വ്യോമസേന തകര്‍ത്തിരുന്നു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജിസാന്റെ പരിസരങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ചെങ്കിലും അപകടമുണ്ടായില്ലെന്നും, തുറമുഖം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഹൂതി സേന അറിയിച്ചിരുന്നു.