400 ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഒരുക്കി ഗൂഗിള്‍

സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ കീഴില്‍ ഗൂഗിള്‍ ഇന്ത്യന്‍ റെയില്‍വേ സഹകരണത്തോടെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കി. ആസാമിലെ ദിബ്രുഗര്‍ഹ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു…

സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ കീഴില്‍ ഗൂഗിള്‍ ഇന്ത്യന്‍ റെയില്‍വേ സഹകരണത്തോടെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കി. ആസാമിലെ ദിബ്രുഗര്‍ഹ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു 400ാമത്തെ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

'റയില്‍വയര്‍' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പ്രകാരം ഒരു തവണ അരമണിക്കൂറോളം ഫ്രീ വൈഫൈ ഉപയോഗിക്കാന്‍ സാധിക്കും. ഒരു സെഷനില്‍ 350 എംബി വരെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സേവനം. ആദ്യം 100 സ്റ്റേഷനുകളില്‍ ആയിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. അവയെല്ലാം തന്നെ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ 300 സ്റ്റേഷനുകളില്‍ കൂടെ ഈ സംരംഭം കൊണ്ടുവരികയായിരുന്നു. അങ്ങനെ 400 സ്റ്റേഷനുകള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഗൂഗിള്‍ വൈഫൈ.

റെയില്‍വേ സ്റ്റേഷനുകളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന വേഗതയുള്ള കണക്ടിവിറ്റി, ഇന്ത്യയിലേക്ക് എല്ലാവര്‍ക്കുമായി ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് എന്നിവ ലഭിക്കുന്നതിന് പൊതു വൈഫൈയില്‍ നിക്ഷേപം ഇറക്കും എന്ന് ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിലൂടെ എട്ട് ദശലക്ഷം ആളുകള്‍ക്ക് പ്രതിമാസം ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കുക വഴി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ഒരു കാര്യമായി ഇത് മാറുമെന്നും ഇന്ത്യ കൂടുതല്‍ ഡിജിറ്റല്‍ ആകുമെന്നും ഗൂഗിള്‍ പറയുന്നു.

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്കും അവരെ യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്ന ആളുകള്‍ക്കും ലോകോത്തര നിലവാരമുള്ള ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം ഒരുക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story