മോദി സര്‍ക്കാറാണ് തന്റെ മരണത്തിന് ഉത്തരവാദി: കര്‍ഷകന്‍ കൃഷിയിടത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

April 11, 2018 0 By Editor

ഭോപ്പാല്‍: മോദി സര്‍ക്കാറാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തി കൊണ്ട് കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വസന്ത് രാവു നായിക് (50) ആണ് ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ശങ്കര്‍ ബറുവ കൃഷിയിടത്തിലെത്തി മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി നിലത്തുവീഴുകയായിരുന്നു. പിന്നീടാണ് ഇയാള്‍ വിഷം കഴിച്ചത്. വിവരമറിഞ്ഞെത്തിയ മറ്റ് കര്‍ഷകര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. വസന്ത് രാവു നായിക് മെഡിക്കല്‍ കോളജില്‍ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ ഇതുവരെ തയാറായിട്ടില്ല. മോദി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികള്‍ സ്ഥലത്തെത്തി മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതിലൂടെ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പലരുടേയും പേര് പരാമര്‍ശിക്കുന്നുണ്ട്. രണ്ട് പേജിലാണ് ബറുവ ആത്മഹത്യാക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. എം.പി, എം.എല്‍.എമാര്‍, മന്ത്രിമാര്‍ എന്നിവരെ കണ്ട് തന്നെ സഹായിക്കാന്‍ അപേക്ഷിച്ചെങ്കിലും ഇവരൊന്നും സഹായിച്ചില്ല എന്നും ബറുവ എഴുതിയിട്ടുണ്ട്. ഒന്‍പത് ഏക്കറില്‍ പരുത്തിക്കൃഷി ചെയ്യാന്‍ വേണ്ടി സഹകരണ ബാങ്കില്‍ നിന്ന് 90,000 രൂപയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് ഇയാള്‍ കടമെടുത്തിട്ടുള്ളത്. വിദര്‍ഭയിലെ പല മേഖലകളിലും കണ്ടുവരുന്ന കീടം കൃഷിയിടത്തെ ആക്രമിച്ച് പരുത്തിക്കൃഷി നശിച്ചുപോയതിനാല്‍ വായ്പ തിരിച്ചടക്കാനാകാത്തതാണ് ബറുവയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.