വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല: കടക്കെണിയിലായ ജീവിതത്തെ കുറിച്ച് നടി ചാര്‍മിള

സിനിമാ രംഗത്തേക്ക് ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്കിടയിലേക്ക് വീണ്ടും കടന്നു വന്ന താരമായിരുന്നു ചാര്‍മിള. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തന്നെ വീണ്ടും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നെന്ന് ചാര്‍മിള പലപ്പോഴായി മാധ്യങ്ങളിലൂടെ സൂചിപ്പിച്ചിരുന്നെങ്കിലും അവയുടെ ആഴങ്ങളെ പറ്റിയും മറ്റും പ്രേക്ഷകരോട് പങ്കുവെച്ചിരുന്നില്ല. അമ്പതോളം സിനിമകളില്‍ നായികയായിരുന്ന ചാര്‍മിള ‘മലയാളത്തിലും തമിഴിലുമായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്.–ചാര്‍മിള തന്റെ ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറയുന്നു.

ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം അടിച്ചുപൊളിച്ചു കളഞ്ഞു. കല്യാണശേഷം സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു ശേഷം തനിക്കായിരുന്നു നഷ്ടങ്ങളെല്ലാം.

വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥയിലാണെന്നും മകന്റെ പഠനച്ചെലവ് മുഴുവന്‍ നോക്കുന്നത് നടന്‍ വിശാലാണ്. സാലിഗ്രാമത്തിലുണ്ടായിരുന്ന ഫാളാറ്റ് വിറ്റ് ഇപ്പോള്‍ ചെന്നൈയില്‍ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ചാര്‍മിള താമസിക്കുന്നത്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ടെന്നും ചാര്‍മിള പറഞ്ഞു.

അമ്മ കിടപ്പിലാണ്. ഷൂട്ടിങിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള തുറന്നു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *