
കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്: ഇന്ത്യൻ സൂപ്പർ താരം മേരി കോം ഫൈനലിൽ
April 11, 2018ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം എം.സി.മേരികോം ഫൈനലിൽ. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. മുപ്പത്തിയഞ്ചുകാരിയായ മേരി കോം 39 കാരിയായ ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.“