കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയിന്റടിച്ച് സിപിഎം; കൊയിലാണ്ടിയിൽ സംഘർഷാവസ്ഥ
കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പിയിൽ പൊലീസ് സാന്നിധ്യത്തിൽ കോൺഗ്രസ് കൊടിമരത്തിൽ സിപിഎമ്മുകാർ ചുവന്ന പെയിന്റടിച്ച ശേഷം പാർട്ടി പതാക ഉയർത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ…

കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പിയിൽ പൊലീസ് സാന്നിധ്യത്തിൽ കോൺഗ്രസ് കൊടിമരത്തിൽ സിപിഎമ്മുകാർ ചുവന്ന പെയിന്റടിച്ച ശേഷം പാർട്ടി പതാക ഉയർത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കഴിഞ്ഞ ദിവസം ഇതേ കൊടിമരത്തില്‍ കരി ഓയില്‍ ഒഴിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കരി ഓയില്‍ ഒഴിച്ച കൊടിമരം വൃത്തിയാക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സിപിഎമ്മിന്റേത് കലാപത്തിനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ സിപിഎം-കോൺഗ്രസ് സംഘർഷം നടന്നിരുന്നു. ഇതിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റിരുന്നു.