അഗ്നിപഥിന്റെ പേരിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ശ്രമം; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു” യുപിയിൽ 100 പേർ അറസ്റ്റിൽ

അഗ്നിപഥിന്റെ പേരിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ശ്രമം; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു” യുപിയിൽ 100 പേർ അറസ്റ്റിൽ

June 17, 2022 0 By Editor

സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം കടുക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു. 15 പേർക്കു പരുക്കേറ്റു. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു പൊലീസ് ആകാശത്തേയ്ക്കു വെടിയുതിർത്തിരുന്നു. മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. റെയിൽവേ സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു. ട്രെയിനുകൾക്ക് ഉള്ളിൽനിന്നു ചരക്കുസാധനങ്ങൾ പുറത്തേയ്ക്കു വലിച്ചിട്ട പ്രതിഷേധക്കാർ, ഇവ ട്രാക്കിലിട്ടു കത്തിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷൻ പരിസരത്തെ കടകൾ അടച്ചു.

പ്രതിഷേധത്തിന്റെ മറവിൽ തെരുവിൽ അക്രമാസക്തരായി പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ നൂറിലധികം പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ബലിയ ജില്ലയിൽ രണ്ട് ട്രെയിനുകൾ കത്തിച്ച കേസിലാണ്  കേസിലാണ് ഇവരെ പിടികൂടിയത്.

ബിഹാറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരൻ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടും ആക്രമിച്ചു. മധേപുരയിൽ ബിജെപി ഓഫിസിനു തീയിട്ടു. ചിലർ നടത്തിയ വ്യാജ പ്രചാരണങ്ങളുടെ പേരിൽ അഗ്നിപഥിനെതിരെ യുവാക്കൾ നിയന്ത്രണം വിട്ട് പ്രതിഷേധിക്കുകയാണ്. ബീഹാറിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു

ഹരിയാനയിലെ പൽവാൾ ജില്ലയിൽ സംഘർഷാവസ്ഥയെ തുടർന്ന് 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. ബംഗാളിലെ ഹൗറയിലും പ്രതിഷേധം റിപ്പോർട്ടു ചെയ്തു. യുവാക്കളുടെ ഈ പരിധി വിട്ട പെരുമാറ്റത്തിനെതിരെ മുൻ കരസേനാ മേധാവി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന വ്യക്തികൾ ഒരു രീതിയിലും സേനയുടെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു വികെ സിംഗിന്റെ വിമർശനം.